ഓ​ണ്‍​ലൈ​ന്‍ ക​ലോ​ത്സ​വം സ​മാ​പി​ച്ചു
Saturday, April 4, 2020 12:27 AM IST
കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൊ​ച്ചി​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ക​ലോ​ത്സ​വം ക്വാ​റ​ന്‍റൈ​ന്‍ സ​മാ​പി​ച്ചു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞു കൊ​ണ്ടു​ത​ന്നെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 716 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ​യും വി​വി​ധ ഡി​ജി​റ്റ​ല്‍ സാ​ധ്യ​ത​ക​ളെ​യും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​യ ക​ലോ​ത്സ​വ​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ച​തെ​ന്ന് എ​സ്എ​ഫ്ഐ നേ​തൃ​ത്വം പ​റ​ഞ്ഞു.
അ​വ​സാ​ന​ദി​വ​സ​മാ​യി​രു​ന്ന ഇ​ന്ന​ലെ ക്രാ​ഫ്റ്റ് മേ​യ്ക്കിം​ഗ്, ഫാ​ന്‍​സി​ഡ്ര​സ്, നാ​ടോ​ടി​നൃ​ത്തം, ഹി​ന്ദി ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന, ഇം​ഗ്ലീ​ഷ് പ്ര​സം​ഗം, റെ​സി​റ്റേ​ഷ​ന്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ പെ​ര്‍​ക്യൂ​ഷ​ന്‍ ഈ​സ്റ്റേ​ണ്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ നോ​ണ്‍ പെ​ര്‍​ക്യൂ​ഷ​ന്‍ വി​ന്‍റ് ഈ​സ്റ്റേ​ണ്‍, ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ നോ​ണ്‍ പെ​ര്‍​ക്യൂ​ഷ​ന്‍ സ്ട്രിം​ഗ് ഈ​സ്റ്റേ​ണ്‍, മോ​ണോ ആ​ക്ട്, മി​മി​ക്രി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ൽ​സ​ര​ങ്ങ​ൾ.
കൊ​റോ​ണ പ്ര​തി​രോ​ധ​ബോധവത്്കരണം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​രി​ഭാ​ഗം ര​ച​നാ മ​ത്സ​ര​ങ്ങ​ളു​ടെ​യും വി​ഷ​യം ബ്രേ​ക്ക് ദി ​ചെ​യി​ന്‍ എ​ന്ന​താ​യി​രു​ന്നു. 23 അം​ഗ സം​ഘ​മാ​ണ് ക​ലോ​ത്സ​വം ഓ​ണ്‍​ലൈ​നി​ല്‍ നി​യ​ന്ത്രി​ച്ച​ത്.