അ​ര്‍​ബു​ദ​ രോ​ഗി​ക​ള്‍​ക്കു മ​രു​ന്ന് ന​ല്‍​കി
Tuesday, March 31, 2020 11:52 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ര്‍​ബു​ദ രോ​ഗി​ക​ള്‍​ക്കു ജീ​വ​ന്‍ ര​ക്ഷാ ചാ​രി​റ്റി ആ​ന്‍​ഡ് സ​ര്‍​വീ​സ് സൊ​സൈ​റ്റി സൗ​ജ​ന്യ മ​രു​ന്നു​ക​ള്‍ കൈ​മാ​റി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​സ്. അ​ര​വി​ന്ദാ​ക്ഷ​ന്‍​നാ​യ​ര്‍, ട്ര​ഷ​റ​ര്‍ സാ​ന്‍റി ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു മ​രു​ന്നു​ക​ള്‍ കൈ​മാ​റി​യ​ത്. കാ​ന്‍​സ​ര്‍ ചി​കി​ത്സാ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​മു​ര​ളീ​കൃ​ഷ്ണ ഏ​റ്റു​വാ​ങ്ങി. സൊ​സൈ​റ്റി​യു​ടെ 162ാമ​ത് മ​രു​ന്നു വി​ത​ര​ണ​മാ​ണു ന​ട​ന്ന​ത്.

പോ​ലീ​സി​നു
മാ​സ്കു​കൾ നല്കി

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് 19നെ ​അ​തി​ജീ​വി​ക്കാ​ന്‍ നാ​ടൊ​ന്നാ​കെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ നാ​ടി​നു കാ​വ​ല്‍ നി​ല്‍​ക്കു​ന്ന പോ​ലീ​സ് സേ​ന​യ്ക്ക് ധ​രി​ക്കാ​നു​ള്ള മാ​സ്‌​ക്കു​ക​ള്‍ ന​ല്‍​കി​യാ​ണ് പാ​യി​പ്ര യു​ണൈ​റ്റ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. മു​വാ​റ്റു​പു​ഴ പോ​ലീ​സ് സേ​ന​യ്ക് ആ​വ​ശ്യ​മാ​യ മാ​സ്‌​കു​ക​ള്‍ എ​എ​സ്‌​ഐ ബ​ഷീ​റി​ന് യു​ണൈ​റ്റ​ഡ് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. സ​ക്കീ​ര്‍ ഹു​സൈ​നും, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഫി മു​തി​ര​ക്ക​ല​യി​ലും ചേ​ര്‍​ന്നു​കൈ​മാ​റി. അ​ന​സ്, സി​ദ്ധീ​ഖ് എ​ന്നി​വ​ര്‍ സം​ബന്ധി​ച്ചു.