ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​ വീ​ണ്ടും ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ തു​ട​ങ്ങു​ന്നു
Monday, March 30, 2020 11:16 PM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യോ​ട് ചേ​ര്‍​ന്ന് ടൗ​ണ്‍ ഹാ​ളി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ആ​രം​ഭി​ച്ച​തി​ന് പു​റ​മേ ക​ങ്ങ​ര​പ്പ​ടി ടൗ​ണ്‍ ഹാ​ളി​ലും ഇ​ന്ന് മു​ത​ല്‍ ക​മ്യൂ​ണി​റ്റി​കി​ച്ച​ണ്‍ തു​റ​ക്കും. ക​ള​മ​ശേ​രി​യി​ല്‍ 9,00 ത്തോ​ളം പേ​ര്‍​ക്കാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണം കൃ​ത്യ​സ​മ​യ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ ഭാ​ഗ​ത്തും എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും കി​ച്ച​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്.

ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്രാ​ഥ​മി​ക ന​ട​ത്തി​പ്പി​ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നി​ല്‍ നി​ന്നും 50,000 രൂ​പ​യും ല​ഭി​ക്കും. കു​ടും​ബ​ശ്രീ​ക്കാ​ണ് പൂ​ര്‍​ണ ചു​മ​ത​ല.