പോ​ലീ​സി​നു ഹു​സൈ​ൻ വക കരിക്ക്
Monday, March 30, 2020 10:59 PM IST
കാ​ക്ക​നാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​രി​വെ​യി​ല​ത്ത് റോ​ഡു​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് ദാ​ഹ​വും ക്ഷീ​ണ​വും അ​ക​റ്റാ​ൻ ഹു​സൈ​ന്‍റെ ക​രി​ക്ക് വി​ത​ര​ണം. പു​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി​യാ​യ ഹു​സൈ​ൻ കാ​ക്ക​നാ​ട് യൂ​ത്ത് ഹോ​സ്റ്റ​ലി​നു സ​മീ​പം ക​രി​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ്.

പാ​ല​ക്കാ​ട്ടു​നി​ന്നു കൊ​ണ്ടു​വ​ന്ന 1,700 ക​രി​ക്കാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് ന​ൽ​കി​യ​ത്. ലോ​ക്ക് ഡൗ​ൺ ആ​യ​തിനാൽ ക​ച്ച​വ​ടം കു​റ​വാ​ണെ​ന്നും ഒ​രു ന​ന്മ​യാ​ക​ട്ടെ​യെ​ന്നു ക​രു​തി​യാ​ണ് ഇ​തു ചെ​യ്യു​ന്ന​തെ​ന്നും ഹു​സൈ​ൻ പ​റ​യു​ന്നു.