ആശുപത്രികൾക്ക് എം​പി ഫ​ണ്ടി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു
Sunday, March 29, 2020 11:50 PM IST
മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​രു​ടെ​യും ആ​വ​ശ്യ​പ്ര​കാ​രം ഒ​രു കോ​ടി 33 ല​ക്ഷം രൂ​പ എം​പി (എം​പി​എ​ല്‍​എ​ഡി​എ​സ്) ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച​താ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.
കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി 13.5 ല​ക്ഷം, മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് 20 ല​ക്ഷം, ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് 99.73 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​ര്‍ ഐ​സി​യു10 ല​ക്ഷം, ഐ​സി​യു ബെ​ഡ്1.5 ല​ക്ഷം, ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണ സം​വി​ധാ​നം 5.5 ല​ക്ഷം, പോ​ര്‍​ട്ട​ബി​ള്‍ എ​ക്‌​സ് റേ ​മെ​ഷി​ന്‍ മൂ​ന്ന് ല​ക്ഷം എ​ന്നി​വ​യ്ക്കാ​യി 20 ല​ക്ഷം അ​നു​വ​ദി​ച്ചു. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഡീ​ഫി​ബ്രി​ലേ​റ്റ​ര്‍, മ​ള്‍​ട്ടി പാ​രാ​മീ​റ്റ​ര്‍ മോ​ണി​റ്റ​ര്‍, ഇ​ന്‍​ഫ്രാ​റെ​ഡ് തെ​ര്‍​മോ​മീ​റ്റ​ര്‍, ലോ​ര്‍​ഗ്രോ​സ്‌​കോ​പ്പ്, പ​ള്‍​സ് ഓ​ക്‌​സി മീ​റ്റ​ര്‍, പി​പി​ഇ കി​റ്റ്, ഇ​ന്‍​ഫ്യൂ​ഷ​ന്‍ പ​മ്പ് തു​ട​ങ്ങി​യ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ന്‍ 95 മാ​സ്‌​ക്ക്, സ​ര്‍​ജി​ക്ക​ല്‍ ഗ്ലൗ​സ്, ഒ2 ​മാ​സ്‌​ക്ക്, ആം​ബു ബാ​ഗ്, യു​ട്ടി​ലി​റ്റി ഗ്ലൗ​സ്, ബി.​പി അ​പ്പാ​ര​റ്റ​സ്, വാ​ഷിം​ഗ് മെ​ഷീ​ന്‍ തു​ട​ങ്ങി​യ​വ​യും വാ​ങ്ങി​ക്കു​ന്ന​തി​നാ​ണ് 13.5 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ചത്.