ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ പോ​ലീ​സും
Saturday, March 28, 2020 11:37 PM IST
ആ​ലു​വ: അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും മു​ന്നി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു സ​മാ​ഹ​രി​ച്ച തു​ക​കൊ​ണ്ടാ​ണ് ഭ​ക്ഷ​ണം ഒ​രു​ക്കി​യ​ത്. ആ​ലു​വ മാ​ർ​വാ​ർ ജം​ഗ്ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും തെ​രു​വോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ഭ​ക്ഷ​ണം മു​ത​ലാ​യ​വ വി​ത​ര​ണം ചെ​യ്തി​രു​ന്നു.