കു​ടും​ബ സ​ഹാ​യ നി​ധി വി​ത​ര​ണം ചെയ്തു
Saturday, February 29, 2020 12:51 AM IST
ആ​ലു​വ: സ​ർ​വീ​സി​ലി​രി​ക്കെ മ​രിച്ച ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ പൗ​ലോ​സ് ജോ​ണി​ന്‍റെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി പോലീസ് സം​ഘ​ട​ന​ക​ൾ. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് പ​ന്ത്ര​ണ്ടേ​കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്.
ആ​ലു​വ ഐഎംഎ ​ഹാ​ളി​ൽ ന​ട​ന്ന കു​ടും​ബസ​ഹാ​യ നി​ധി വി​ത​ര​ണം റൂ​റ​ൽ ജി​ല്ലാ പോ​ലീസ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് നി​ർ​വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന​ള്ള​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു.
കെപിഓഎ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. ഡിവൈഎ​സ്പി എം.​ആ​ർ. മ​ധു ബാ​ബു, സിഐ വി.​എ​സ്. ന​വാ​സ്, എം.​വി. സ​നി​ൽ, എ​ൻ.​സി.​ രാ​ജീ​വ്, ജെ.​ ഷാ​ജി​മോ​ൻ, എ​ൻ.​വി.​ നി​ഷാ​ദ്, എം .​എം. അ​ജി​ത്കു​മാ​ർ, കെ.​എം.​ ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.