പി​ഡി​ഡി​പി സം​സ്ഥാ​ന ക്ഷീ​ര​ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, February 22, 2020 11:40 PM IST
കാ​ല​ടി: പൂ​ർ​ണ​ത​യും അ​പൂ​ർ​ണ​ത​യും മ​ന​സി​ലാ​ക്കി ഒ​രു കു​ടും​ബ​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​താ​ണ് പി​ഡി​ഡി​പി​യു​ടെ വ​ലി​യ വ​ള​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​മെ​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​യി നി​ൽ​ക്കു​ന്ന പി​ഡി​ഡി​പി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ഡി​ഡി​പി സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ​ഫ് മു​ട്ടു​മ​ന​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന ക്ഷീ​ര ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും പി​ഡി​ഡി​പി ദി​നാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ക​രി​യി​ൽ.

ക്ഷീ​ര​ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
വ​യ​നാ​ട് പു​ൽ​പ്പ​ള്ളി തൂ​ദാ​നം കോ​ള​നി തേ​ക്കാ​ന​ത്ത് ബി​നോ​യി, കോ​ഴി​ക്കോ​ട് കൂ​രാ​ചു​ണ്ട് ചെ​റു​ക്കാ​ട്ട് ക​രി​ന്പ​ന​കു​ഴി​യി​ൽ കീ​ർ​ത്തി റാ​ണി, എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് ക​ള​പ്പു​ര​യ്ക്ക​ൽ ബി​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ.

ഇ​വ​ർ​ക്ക് യ​ഥാ​ക്ര​മം 50,000, 30,000, 20,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. ബി​ജു​വി​നാ​യി പി​താ​വ് ജോ​ർ​ജാണ് ​അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്. പി​ഡി​ഡി​പി ചെ​യ​ർ​മാ​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​ഴി​യ​ന്പാ​റ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ബാ​ബു വെ​ളി​യ​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​വാ​ർ​ഡ് നി​ർ​ണ​യാ​വ​ലോ​ക​നം വൈ​സ് ചെ​യ​ർ​മാ​ൻ ഫാ. ​അ​രു​ണ്‍ വ​ലി​യ​വീ​ട്ടി​ൽ ന​ട​ത്തി.

മി​ക​ച്ച ഏ​ജ​ൻ​സി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ളും വി​ദ്യാ​ഭ്യാ​സ കാ​ഷ് അ​വാ​ർ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം​സ​ണ്‍ ചാ​ക്കോ​യും വി​ത​ര​ണം​ചെ​യ്തു.

അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റെ​ന്നി ജോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മെ​ർ​ളി ആ​ന്‍റ​ണി, സീ​നീ​യ​ർ മാ​നേ​ജ​ർ പോ​ൾ തോ​മ​സ്, ട്ര​ഷ​റ​ർ ജോ​സ്റ്റ​ൻ റാ​ഫേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.