കെ​എ​ൽ​സി​എ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ
Thursday, January 30, 2020 1:08 AM IST
കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​ഡാ​നി​യ​ൽ അ​ച്ചാ​രു​പ​റ​ന്പി​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി കെ​എ​ൽ​സി​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കാ​യി​ക​ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഏ​ക​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ ന​ട​ക്കും. ക​ള​മ​ശേ​രി ഐ​സാ​റ്റ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.
വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​പി കെ.​വി. തോ​മ​സ് വി​ശി​ഷ്ടാ​ഥി​തി​യാ​യി​രി​ക്കും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.