നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അനധികൃത നിർമാണം തകൃതിയെന്ന്
Tuesday, January 28, 2020 1:19 AM IST
പ​റ​വൂ​ർ: ക​ച്ചേ​രി​പ്പ​ടി​ക്കു സ​മീ​പ​മു​ള്ള ബാ​ർ ഹോ​ട്ട​ലി​നോ​ടു ചേ​ർ​ന്ന് ഉ​ട​മ​ക​ൾ ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രേ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും പൊ​ളി​ച്ചു നീ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഹോ​ട്ട​ലി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്കു 300 മീ​റ്റ​റോ​ളം ക​യ​റ്റി നി​ർ​മി​ച്ച സ്ഥ​ല​ത്ത് ഇ​ന്ന​ലെ മു​ത​ൽ ഷ​വ​ർ​മ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കു കോ​ട​തി​യി​ൽ പോ​യി സ്റ്റേ ​വാ​ങ്ങാ​ൻ സാ​വ​കാ​ശം ന​ൽ​കു​ന്ന​തി​നു വേ​ണ്ടി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. മു​നി​സി​പ്പ​ൽ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ര​ണ്ടു ക​ട​ക​ളി​ല്‍ അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടും ഇ​ന്ന​ലെ ന​ട​ന്ന കൗ​ൺ​സി​ലി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു പ്ര​തി​പ​ക്ഷം ഒ​ര​ക്ഷ​രം മി​ണ്ടി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ വാ​ക്പോ​രും ന​ട​ക്കു​ന്നു​ണ്ട്.