കാ​യ​നാ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പു​തി​യ മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, January 26, 2020 1:03 AM IST
മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പു​തി​യ മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 26.50 ല​ക്ഷം മു​ട​ക്കി​യാ​ണ് 125 എ​ച്ച്പി​യു​ടെ പു​തി​യ മോ​ട്ടോ​റും, വ​യ​റിം​ഗ് അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ളും, പ​ന്പ് സെ​റ്റു​ക​ളും സ്ഥാ​പി​ച്ച് പു​തി​യ മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പു​തി​യ മോ​ട്ടോ​റി​ന്‍റെ സ്വി​ച്ചോ​ണ്‍ ക​ർ​മം എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഒ.​സി. ഏ​ലി​യാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​യു. ബേ​ബി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ​സ്. മു​ര​ളി, പ​ഞ്ചാ​യ​ത്തം​ഗം​ങ്ങ​ളാ​യ ഷാ​ന്‍റി ഏ​ബ്രാ​ഹാം, ബാ​ബു ത​ട്ടാ​റു​കു​ന്നേ​ൽ, വ​ത്സ​ല ബി​ന്ദു​കു​ട്ട​ൻ, ബി​ന്ദു ബേ​ബി, ഡെ​യ്സി ജോ​സ്, വി​വി​ധ​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​വൈ. മ​നോ​ജ്, എം.​പി. ലാ​ൽ, എം.​എ​ൻ. മു​ര​ളി, സി.​സി. ജോ​യി, പി.​കെ. ദാ​സ്, ക​നാ​ൽ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ടി.​വി. അ​വി​രാ​ച്ച​ൻ, സെ​ക്ര​ട്ട​റി പി.​കെ. ത​ങ്ക​ച്ച​ൻ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ. ​എ​ക്സി സ​ജി, എ.​ഇ. ഷാ​ജി, പാ​ട​ശേ​ഖ​ര സ​മി​തി​യം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 1969ൽ ​ക​മ്മീ​ഷ​ൻ ചെ​യ്ത കാ​യ​നാ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി കാ​യ​നാ​ട്, മാ​റാ​ടി പ്ര​ദേ​ശ​ത്തെ കൃ​ഷി​യ്ക്കും, കു​ടി​വെ​ള്ള​ത്തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 12 വാ​ർ​ഡു​ക​ളി​ലെ 500 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്ത് ജ​ല​സേ​ച​ന​ത്തി​നാ​യി​ട്ടാ​ണ് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ മേ​ള​ക്കു​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ന്പ് ഹൗ​സി​ൽ​നി​ന്ന് വെ​ള്ളം പ​ന്പ് ചെ​യ്ത് കാ​യ​നാ​ട് ഭാ​ഗ​ത്ത് എ​ട്ട് കി​ലോ​മീ​റ്റ​ർ ക​നാ​ലി​ലും, മാ​റാ​ടി ഭാ​ഗ​ത്ത് ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തു​ള്ള ക​നാ​ലി​ലും വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക് മൂ​ന്നു മോ​ട്ട​റാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ 135 എ​ച്ച്പി​യു​ടെ മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. 110 എ​ച്ച്പി​യു​ടെ മോ​ട്ടോ​റും, പു​തു​താ​യി സ്ഥാ​പി​ച്ച 125 എ​ച്ച്പി​യു​ടെ മോ​ട്ടോ​റു​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വേ​ന​ൽ ക​ന​ത്ത​തോ​ടെ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നും, കൃ​ഷി​യ്ക്കും ഏ​റ്റ​വും പ്ര​യോ​ജ​ന​ക​ര​മാ​ണ് കാ​യ​നാ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി. ആ​ഴ്ച​യി​ൽ ആ​റു ദി​വ​സം ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്നു​വി​ടും, ഒ​രു ദി​വ​സം 16 മ​ണി​ക്കൂ​റാ​ണ് ഇ​വി​ടെ വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​ത്.