ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 23, 2020 12:45 AM IST
അ​ങ്ക​മാ​ലി: സെ​ബി​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ എ​സ്ജെ ഹാ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സി​ന്ത​റ്റി​ക് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ന്‍റെയും സെ​ബി​പു​രം ബാ​ഡ്മി​ന്‍റ​ൺ ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് ടോം ​ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
വി​കാ​രി ഫാ. ​സു​രേ​ഷ് മ​ൽ​പാ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളാ​യ പീ​റ്റ​ർ ചെ​ന്നേ​ക്കാ​ട​ൻ, പൗ​ലോ​സ് തൂ​മ്പാ​ല​ൻ, ജി​ജു തൂ​മ്പാ​ല​ൻ, സേ​വ്യ​ർ തൂ​മ്പാ​ല​ൻ, രാ​ജീ​വ് തി​രു​ത​ന​ത്തി​ൽ, ബെ​ന്നി കൊ​ടു​ങ്ങൂ​ക്കാ​ര​ൻ, ജി​ൻ​സ​ൺ പ​ള്ളി​പ്പാ​ട​ൻ, ഷാ​നി അ​റ​ക്ക​ൽ ചോ​ക്കി, സി​നോ​ജ് എ​ടാ​ട്ടു​കാ​ര​ൻ, ടൈ​റ്റ​സ്‌ വെ​ള്ളാ​ട്ടു​കു​ടി, വി​ൽ‌​സ​ൺ ചൂ​ര​മ​ന എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു