റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ;വാ​ഹ​ന​മി​ടി​ച്ച് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ചു
Wednesday, January 22, 2020 10:27 PM IST
ചോ​റ്റാ​നി​ക്ക​ര: റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ വാ​ഹ​ന​മി​ടി​ച്ച് പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റാ​യ യു​വ​തി മ​രി​ച്ചു. ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി എ​സ്എ​ൻ​ഡി​പി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് കു​ള​ക്കാ​ട് വീ​ട്ടി​ൽ ര​ഞ്ജി​ത്തി​ന്‍റെ (കോ​ൺ​ട്രാ​ക്ട​ർ) ഭാ​ര്യ മ​ഞ്ജു (39) ആ​ണ് മ​രി​ച്ച​ത്.

ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി ക​വ​ല​യ്ക്കു സ​മീ​പം ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ൾ പെ​രു​ന്പാ​വൂ​രി​ൽ നി​ന്നു​വ​രി​ക​യാ​യി​രു​ന്ന പി​ക് അ​പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ദ്യം ചോ​റ്റാ​നി​ക്ക​ര ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചേ​ർ​ത്ത​ല​യി​ൽ പി​ഡ​ബ്ല്യു​ഡി എ​ഇ​യാ​ണ് മ​ഞ്ജു രാ​വി​ലെ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക​യ​ച്ച​ശേ​ഷം ജോ​ലി​ക്കു പോ​കു​ന്പോ​ൾ രാ​വി​ലെ 9.15ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ഞ്ജു പൊ​തു​മ​രാ​മ​ത്തു വി​ഭാ​ഗ​ത്തി​ലാ​യി​ട്ട് ഒ​രു വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. കാ​യം​കു​ളം ചി​റ​ക്ക​ട​വം വീ​ട്ടി​ൽ പ​രേ​ത​രാ​യ സു​രേ​ന്ദ്ര​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ അ​നീ​ഷ് കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്കി​ൽ എ​ൻ​ജി​നീ​യ​റാ​ണ്. മ​ക്ക​ൾ: ആ​ർ​ദ്ര (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി, എം​ജി​എം സ്കൂ​ൾ), ഇ​ര​ട്ട​ക​ളാ​യ അ​ർ​പ്പി​ത്, അ​ർ​പ്പ​ണ (ര​ണ്ടാം ക്ലാ​സ്, എം​ജി​എം സ്കൂ​ൾ). പി​ക് അ​പ് വാ​ൻ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യും ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ ഗ​വ.​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​നം ശാ​ന്തി​തീ​ര​ത്ത്.