അങ്ങാടിക്കടവ് ജംഗ്ഷനിൽ റോഡിനു വീതികൂട്ടുമെന്ന് എംഎൽഎ
Tuesday, January 21, 2020 1:00 AM IST
അ​ങ്ക​മാ​ലി: ദേ​ശീ​യ പാ​ത​യി​ല്‍ അ​ങ്ങാ​ടി​ക്ക​ട​വ് ജം​ഗ്ഷ​നി​ല്‍ അ​ങ്ങാ​ടി​ക്ക​ട​വി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗം വീ​തി​കൂ​ട്ടി നി​ര്‍​മി​ക്കു​മെ​ന്ന് റോ​ജി എം.​ ജോ​ണ്‍ എം​എ​ല്‍​എ. റോ​ഡി​ന്‍റെ വീ​തി കു​റ​വാ​യ​തി​നാ​ല്‍ എ​പ്പോ​ഴും ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണിത്.
ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്തി​ന്‍റെ വീ​തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തോ​ടു​കൂ​ടി കോ​ടു​ശേ​രി, ചാ​ക്ക​ര​പ്പ​റ​മ്പ്, അ​ങ്ങാ​ടി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ത​ട​സം കൂ​ടാ​തെ ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യും. ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ര​ണ്ടു സെ​ന്‍റോ​ളം ഭൂ​മി ഇ​തി​നാ​യി ഉ​ട​മ​സ്ഥ​ന്‍ ഡോ. ​പൗ​ലോ​സ് ജേ​ക്ക​ബ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് വി​ട്ടു​ന​ല്‍​കി​യി​രു​ന്നു.
എ​ന്നാ​ല്‍ ഈ ​സ്ഥ​ല​ത്ത് നി​ല​നി​ന്നി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വാ​ട​ക​യ്ക്ക് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ നാ​ളു​ക​ളാ​യി അ​ത് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ല്‍​എ ഇ​ട​പെ​ട്ട് റ​വ​ന്യൂ-​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ണ് കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി​യ​തും റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​തും. ദേ​ശീ​യ പാ​ത മു​ത​ല്‍ അ​ങ്ങാ​ടി​ക്ക​ട​വ് പാ​ലം വ​രെ​യു​ള്ള റോ​ഡ് 90 ല​ക്ഷം രൂ​പ ചെല​വി​ല്‍ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​വാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്നും നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും ഇ​തോ​ടെ അ​ങ്ങാ​ടി​ക്ക​ട​വ് ജം​ഗ്ഷ​ന്‍റെ മു​ഖഛാ​യ മാ​റു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.