പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം ശ്ര​മം: യു​ഡി​എ​ഫ്
Tuesday, January 14, 2020 1:02 AM IST
ക​ള​മ​ശേ​രി: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ്. പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് സ്ഥ​ലം ക​ണ്ടെ​ത്തി സ​ബ് ക​മ്മ​റ്റി​ക്ക് രൂ​പം കൊ​ടു​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും ര​ണ്ട് അം​ഗ​ങ്ങ​ളെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​ത് ന​ൽ​കാ​തെ​യാ​ണ് കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന​ത് എ​ന്നും യു​ഡ​എ​ഫ് നേ​താ​ക്ക​ളാ​യ എ.​കെ. ബ​ഷീ​ർ, എ.​പി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്ത് കു​ടി​ൽ കെ​ട്ടി​യ​ത് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​മ​ശേ​രി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ചെ​യ​ർ​പേ​ഴ്സ​ൺ റു​ക്കി​യ ജ​മാ​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു കേ​സ് എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. പി​ന്നീ​ട് തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പി.​ആ​ർ. രാ​ജേ​ഷ് ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ച നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ർ കെ​ട്ടി​യ കു​ടി​ൽ ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ൾ ത​ന്നെ പൊ​ളി​ക്കു​ക​യും ഇ​തി​നു​ള്ള സം​ര​ക്ഷ​ണം പോ​ലീ​സ് ന​ൽ​കു​മെ​ന്നും എ​സി​പി അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.