ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ
Tuesday, January 14, 2020 1:02 AM IST
ക​ള​മ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ൻ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ൽ ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ല്ല. പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം. എ​ച്ച്എം​ടി ക​മ്പ​നി​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തു​നി​ന്നും പ​ത്ത് ഏ​ക്ക​ർ ഏ​റ്റെ​ടു​ക്കാ​ൻ ലൈ​ഫ് മി​ഷ​ൻ വ​ഴി ഏ​റ്റെ​ടു​ക്കാ​ൻ ആ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​ൽ 1992-ൽ ​കി​ൻ​ഫ്ര​യു​ടെ സ​മീ​പ​ത്താ​യി വി​ല​യ്ക്കു വാ​ങ്ങി​യ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം ത​ണ്ണീ​ർ​ത്ത​ട നെ​ൽ​വ​യ​ൽ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്നു അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം വാ​ങ്ങാ​ൻ ന​ഗ​ര​സ​ഭ പ​ത്ര​പ​ര​സ്യം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ച് സ്ഥ​ല​ങ്ങ​ൾ വ​ന്ന​തി​ൽ മൂ​ന്നെ​ണ്ണം ഇ​പ്പോ​ഴും ന​ഗ​ര​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
2019-20 ബ​ജ​റ്റി​ൽ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ 6 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പ​സാ​ക്കി. കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്ത് 33 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ലാ​നി​നും എ​സ്റ്റി​മേ​റ്റി​നും അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി 2019-20 ൽ ​പ​ദ്ധ​തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യു​ടെ അ​വ​കാ​ശ​വാ​ദം.
ന​ഗ​ര​സ​ഭ​യി​ൽ മൊ​ത്തം 1003 അ​പേ​ക്ഷ​ക​ളാ​ണ് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ല​ഭി​ച്ച​ത്. ഇ​തി​ൽ സൂ​ഷ്മ പ​രി​ശോ​ധ​ന​ക്കാ​യി 729 പേ​ർ ഹി​യ​റിം​ഗി​ന് പ​ങ്കെ​ടു​ത്ത​തി​ൽ​നി​ന്ന് 444 പേ​രെ യോ​ഗ്യ​രാ​യും 285 പേ​ർ പൂ​ർ​ണ​മാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല എ​ന്ന പേ​രി​ൽ അ​യോ​ഗ്യ​രാ​ക്കു​ക​യും ചെ​യ്തു.