ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം അ​റി​യാ​നാ​വാ​തെ യാ​ത്ര​ക്കാ​ർ
Tuesday, January 14, 2020 12:58 AM IST
ആ​ലു​വ: നി​ർ​ദി​ഷ്ട കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തു​മൂ​ലം ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ നി​ശ്ച​യ​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ട്ടം​ചു​റ്റി​ക്കു​ന്നു. പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ പൊ​ളി​ച്ചു മാ​റ്റി​യ​തോ​ടെ മൈ​താ​ന​മാ​യി മാ​റി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് യാ​ത്ര​ക്കാ​ർ ന​ട്ടം തി​രി​യു​ന്ന​ത്.

ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ ഗ്രൗ​ണ്ടി​ലും പു​റ​ത്തു​മാ​യാ​ണ് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ള​ട​ക്കം നി​ർ​ത്തു​ന്ന​ത്. ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് റൂ​ട്ട് തി​രി​ച്ച​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റാ​ൻ​ഡി​ന് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ഓ​ടേ​ണ്ടി വ​രു​ന്ന​തി​നാ​ൽ പ​ല​രും ക​ല്ലി​ൽ ത​ട്ടി വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം ടെ​ർ​മി​ന​ലി​ന്‍റെ പൈ​ലിം​ഗ് വ​ർ​ക്ക് തു​ട​ങ്ങി​യെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ൽ ഇ​ട​യ്ക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്നു. വെ​യി​ലും മ​ഴ​യു​മേ​റ്റ് നി​ൽ​ക്കു​ന്ന ജ​ന​ക്ക​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ​ക്ക് യാ​തൊ​രു കു​ലു​ക്ക​വു​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ബ​സു​ക​ളു​ടെ വ​ര​വ് അ​റി​യാ​ൻ യാ​തൊ​രു മാ​ർ​ഗ​വും യാ​ത്ര​ക്കാ​ർ​ക്കി​പ്പോ​ഴി​ല്ല. സ​മീ​പ​ത്തെ ക​ട​ക​ളി​ൽ ക​യ​റി അ​ന്വേ​ഷി​ച്ചാ​ണ് പ​ല​രും സ​മ​യ​ക്ര​മം അ​റി​യു​ന്ന​ത്.