കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചു
Sunday, December 15, 2019 10:25 PM IST
തൃ​പ്പൂ​ണി​ത്തു​റ: കാ​റും ടാ​ങ്ക​ർ​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​റി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചു. തൊ​ടു​പു​ഴ എ​ട​വ​ട്ടി പു​ത്ത​ൻ​അ​റ​യി​ൽ ഷൈ​ല​ജ അ​സീ​സ് (47), ഭ​ർ​തൃ​മാ​താ​വ് ബ​ൽ​കീ​ത്ത് മു​ഹ​മ്മ​ദ് (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഷൈ​ല​യു​ടെ ഭ​ർ​ത്താ​വ് അ​സീ​സി​നെ പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​ദേ​ശ​മാ​യ തൊ​ടു​പു​ഴ​യി​ൽ​നി​ന്നു ക​ലൂ​രി​ലു​ള്ള ഫ്ളാ​റ്റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ.

സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​ന്പ​നം ബി​പി​സ​എ​ലി​നു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​രെ വ​ന്ന ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​വ​രെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഷൈ​ല​ജ വ​ഴി​മ​ധ്യേ​യും ബ​ൽ​കീ​ത്ത് ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു. അ​സീ​സി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​റ​ണാ​കു​ളം ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജ​രാ​ണ് അ​സീ​സ്. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കും. മ​ക്ക​ൾ: ഫാ​സ​ന അ​സീ​സ് (ഫെ​ഡ​റ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ), ആ​ഷി​ക് അ​സീ​സ് (നെ​ത​ർ​ലാ​ൻ​ഡ്സ്). ബ​ൽ​കീ​ത്തി​ന്‍റെ മ​ക്ക​ൾ: അ​സീ​സ്, താ​ഫി​ൻ, ലൈ​ല.