ഓ​ർ​മ​പ്പെ​രു​ന്നാ​ൾ കൊ​ടി​യേ​റി
Monday, December 9, 2019 12:42 AM IST
ആ​മ്പ​ല്ലൂ​ർ:​ മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ സെ​ന്‍റ് തോ​മ​സ് ദ​യ​റാ​യി​ൽ പ്ര​ധാ​ന പെ​രു​ന്നാ​ളാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം ദ​യ​റാ മാ​നേ​ജ​ർ ഫാ. ​വി​നോ​ദ് ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഫാ.​വി​ജു എ​ലി​യാ​സ് കൊ​ടി​യേ​റ്റി. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ പൊ​ളി​കാ​ർ​പോ​സ് എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്‌​ഥ പ്രാ​ർ​ഥ​ന, അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, അ​വാ​ർ​ഡ്ദാ​നം, തൂ​പ്പം​പ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വ്വാ​ദം, നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ ന​ട​ക്കും. തു​പ്പം​പ​ടി കു​രി​ശു​പ​ള്ളി​യി​ൽ ഫാ.​ബെ​ന്യാ​മി​ൻ ശ​ങ്ക​ര​ത്തി​ൽ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.