കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്നു: യൂത്ത് ഫ്രണ്ട്-ജേക്കബ്
Sunday, December 8, 2019 12:35 AM IST
പി​റ​വം: ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നു യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​സ​ൺ മാ​ഞ്ഞാ​മ​റ്റം. സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ള്ളി​യു​ടെ​യും വി​ല​വ​ർ​ധ​ന കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ച്ചു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​ൻ വി​പ​ണി​യി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ സി​വി​ൽ​സ​പ്ലൈ​സ് വ​കു​പ്പി​നു ക​ഴി​യാ​ത്ത​തു പ​രാ​ജ​യ​മാ​ണ്. സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​യ അ​വ​സ്ഥ​യി​ലെ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ അ​ഖി​ൽ എ​സ്. നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ സൈ​ബു മ​ട​ക്കാ​ലി, മാ​ത്യൂ​സ് പു​ല്യാ​ട്ടേ​ൽ, മ​ൻ​സൂ​ർ പാ​ള​യം​പ​റ​മ്പി​ൽ, സാ​ജ​ൻ ജോ​സ​ഫ്, ബി​ബി​ൻ മ​ണ്ണ​ത്തൂ​ർ, ജി​ജി ചെ​റു​പ്ലാ​വി​ൽ, എ​ജി എ​ൻ. ഏ​ലി​യാ​സ്, ഷൈ​ൻ പി​റ​വം, അ​ജ​യ് ഇ​ട​യാ​ർ, ലൈ​ജു ചോ​റ്റാ​നി​ക്ക​ര ,ബി​നു ഐ​സ​ക്, ജീ​മോ​ൻ ഏ​ബ്ര​ഹാം,ബേ​സി​ൽ രാ​ജു, രാ​ജാ​മ​ണി കാ​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.