മി​മി​ക്രി​യി​ൽ തി​ള​ങ്ങി ആ​ഷി​ൽ
Saturday, November 23, 2019 12:39 AM IST
പെ​രു​ന്പാ​വൂ​ർ: അ​നു​ക​ര​ണ ക​ല​യി​ൽ പ്ര​തീ​ക്ഷ​യു​ടെ പു​തു​ശ​ബ്ദ​മാ​യി ആ​ഷി​ൽ തൊ​മ്മ​ച്ച​ൻ. ഹൈ​സ്കൂ​ൾ വി​ഭാ​ഗം മി​മി​ക്രി​യി​ൽ ശ്ര​ദ്ധേ​യ​പ്ര​ക​ട​ന​ത്തി​ലൂ​ടെ ഒ​ന്നാം സ്ഥാ​ന​മാ​ണു മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് എ​എ​ച്ച്എ​സ്എ​സി​ലെ ഈ ​മി​ടു​ക്ക​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. പ​ക്ഷി​ക​ളു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ സ​ദ​സ് കൈ​യ​ടി​ച്ചു. ബീ​റ്റ് ബോ​ക്സി​ന്‍റെ​യും സി​നി​മാ​താ​ര​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ളും മി​ക​വോ​ടെ​യാ​ണ് ആ​ഷി​ലി​ന്‍റെ ക​ണ്ഠ​നാ​ള​ത്തി​ൽനി​ന്നെ​ത്തി​യ​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ഷി​ൽ സം​സ്ഥാ​ന ത​ല​ത്തി​ലും നേ​ട്ട​മു​റ​പ്പി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

സാ​ൻ​ജോ മേ​ളം

പെ​രു​ന്പാ​വൂ​ർ: മേ​ള ക​ലാ​കാ​ര​ൻ​കൂ​ടി​യാ​യ ന​ട​ൻ ജ​യ​റാ​മി​ന്‍റെ നാ​ടി​നു മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ ആ​ഘോ​ഷ​മൊ​രു​ക്കി ക​ലോ​ത്സ​വ​ത്തി​ൽ ചെ​ണ്ട​മേ​ള​വും താ​യ​ന്പ​ക​യും പ​ഞ്ച​വാ​ദ്യ​വും. ചെ​ണ്ട -താ​യ​ന്പ​ക​യി​ൽ വേ​ങ്ങൂ​ർ സാ​ൻ​ജോ ഇ​എം​എ​ച്ച്എ​സ് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​മു​ണ്ടാ​ക്കി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലാ​ണു കെ.​വി. ശ്യാം​ജി​ത്ത് ന​യി​ച്ച ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ താ​യ​ന്പ​ക​യി​ലും ചെ​ണ്ട​മേ​ള​ത്തി​ലും പ​റ​വൂ​ർ എ​സ്എ​ൻ​വി സം​സ്കൃ​തം സ്കൂ​ൾ ഒ​ന്ന​മ​തെ​ത്തി. താ​യ​ന്പ​ക​യി​ൽ മോ​റ​യ്ക്കാ​ല സെ​ന്‍റ് മേ​രീ​സി​ലെ ന​ന്ദ​ന മ​നോ​ജ് മാ​ത്ര​മാ​യി​രു​ന്നു പെ​ണ്‍ പ്രാ​തി​നി​ധ്യം.