"വി​ദ്യാ​ല​യ​ങ്ങ​ൾ പ്ര​തി​ഭ​യി​ലേ​ക്ക്' പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Thursday, November 21, 2019 1:20 AM IST
ക​ല്ലൂ​ർ​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന "വി​ദ്യാ​ല​യ​ങ്ങ​ൾ പ്ര​തി​ഭ​യി​ലേ​ക്ക്' എ​ന്ന പ​ദ്ധ​തി​ക്കു വെ​ള്ളാ​രം​ക​ല്ല് പി​യു​പി​എ​സി​ൽ തു​ട​ക്ക​മാ​യി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ലെ പൂ​ർ​വ അ​ധ്യാ​പ​ക​നും ക​ർ​ഷ​ക പ്ര​തി​ഭ​യു​മാ​യ ജോ​ർ​ജ് ടി. ​നീ​റ​ന്പു​ഴ, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ വി.​കെ. സി​ജോ, ആം ​റെ​സ് ലിം​ഗ് ദേ​ശീ​യ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് സി.​വി. അ​ജേ​ഷ് എ​ന്നി​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ​രി​ച്ചു.
സ്കൂ​ളി​ലെ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ൽ​നി​ന്നു ശേ​ഖ​രി​ച്ച പൂ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പൂ​ച്ചെ​ണ്ടു​മാ​യി പ്ര​ധാ​നാ​ധ്യാ​പി​ക ലി​ൻ​സി ജോ​ണും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച​ത്.