ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​ക​വേ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു
Monday, November 18, 2019 10:27 PM IST
പെ​രു​ന്പാ​വൂ​ർ: ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്യ​വേ ലോ​റി​യി​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു. മാ​റ​ന്പി​ള്ളി കോ​ട്ട​യി​ൽ മോ​ഹ​ന​ന്‍റെ ഭാ​ര്യ ഷീ​ജ (45) ആ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 യോ​ടെ ആ​ലു​വ-​പെ​രു​ന്പാ​വൂ​ർ റൂ​ട്ടി​ൽ പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഭ​ർ​ത്താ​വി​നൊ​പ്പം പെ​രു​ന്പാ​വൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ഷീ​ജ.

ലോ​റി മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് മോ​ഹ​ന​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഷീ​ജ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് ന​ട​ക്കും. മോ​ഹ​ന​ൻ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ൾ: അ​ഭി​ന​ന്ദ്, അ​ക്ഷ​ന്ദ്.