ഡോ​ണ്‍ ബോ​സ്കോ ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം
Friday, November 15, 2019 1:10 AM IST
പ​റ​വൂ​ർ: ഡോ​ണ്‍ ബോ​സ്കോ ആ​ശു​പ​ത്രി​ക്ക് ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്തെ ഗു​ണ​മേ​ന്മ​യ്ക്കു​ള്ള എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ചു. ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന വ​ട​ക്ക​ൻ പ​റ​വൂ​രി​ലെ ആ​ദ്യ സ്ഥാ​പ​ന​മാ​ണ് ഡോ​ണ്‍ ബോ​സ്കോ ആ​ശു​പ​ത്രി.
ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്തെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും രോ​ഗീ​സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​നും അം​ഗീ​കാ​രം ന​ൽ​കാ​നും 2005 ൽ ​രൂ​പീ​കൃ​ത​മാ​യ ബോ​ർ​ഡാ​ണ് എ​ൻ​എ​ബി​എ​ച്ച് (നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ഫോ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് പ്രൊ​വേ​ഡേ​ഴ്സ്). ഡോ​ണ്‍ ബോ​സ്കോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി സ​മ്മാ​ന​മാ​ണ് ഗു​ണ​മേ​ന്മ​യ്ക്കും രോ​ഗീ സു​ര​ക്ഷ​യ്ക്കു​മു​ള്ള ഈ ​അം​ഗീ​കാ​ര​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​സാ​ജു ക​ണി​ച്ചു​കു​ന്ന​ത്ത് പ​റ​ഞ്ഞു.