വിദ്യാർഥികൾ രക്തദാന സമ്മതപത്രം ശേഖരിച്ചു
Monday, October 21, 2019 1:29 AM IST
ആ​മ്പ​ല്ലൂ​ർ: കാ​ഞ്ഞി​ര​മ​റ്റം സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി സി, ​നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ ചേ​ർ​ന്ന് ആ​മ്പ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ​വ​രി​ൽ നി​ന്നും സ​മ്മ​ത​പ​ത്രം ശേ​ഖ​രി​ച്ചു.
എ​സ്പി​സി​യു​ടെ "ജീ​വ​ധാ​ര" പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ര​ക്ത ദാ​ന സ​മ്മ​ത​പ​ത്രം ശേ​ഖ​രി​ച്ച​ത്. ആ​മ്പ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന മു​കു​ന്ദ​ൻ സ​മ്മ​ത​പ​ത്രം ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​യി​ര​ത്തോ​ളം സ​മ്മ​ത​പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ നോ​ബി വ​ർ​ഗീ​സ്, ജ​യ്മോ​ൾ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. 88 കേ​ഡ​റ്റു​ക​ളാ​ണ് പ​ല ഗ്രൂ​പ്പു​ക​ളാ​യി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.