കു​ന്ന​ത്തേ​രിയിൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്‌​ഥാ​പി​ച്ചു
Tuesday, October 15, 2019 12:56 AM IST
ആ​ലു​വ: കു​ന്ന​ത്തേ​രി സ്നേ​ഹ​സ്പ​ർ​ശം ചാ​രി​റ്റ​ബി​ൾ ട്ര​സ്‌​റ്റി​ന്‍റെ "സു​ര​ക്ഷി​ത ഗ്രാ​മം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ന്ന​ത്തേ​രി പ​ള്ളി​ക്ക​വ​ല​യി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്‌​ഥാ​പി​ച്ചു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
സ്നേ​ഹ സ്പ​ർ​ശം പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്‌​ദു​ൾ​ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം ജാ​സ്മി​ൻ ഷെ​രീ​ഫ് പ്ര​സം​ഗി​ച്ചു. സൈ​ബ​ർ സെ​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ പി.​എ​ച്ച്. ത​ൽ​ഹ​ത്ത് സൈ​ബ​ർ സു​ര​ക്ഷ ബോ​ധ​വ​ൽ​കര​ണ ക്ലാ​സ്‌ ന​യി​ച്ചു.