ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, October 9, 2019 10:39 PM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന​യാ​ൾ​ക്ക് ഗു​ര​ത​ര പ​രി​ക്കേ​റ്റു. പു​ളി​യ​നം മു​ത്തേ​ട​ത്ത് എം.​കെ. ക​ലേ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ എ​ള​വൂ​ർ മ​ണേ​ലി​പു​ത്ത​ൽ ര​ജീ​ഷ്(32) അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ന് ​പു​ളി​യ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം.

ക​റു​കു​റ്റി​യി​ൽ നി​ന്നു വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​തു​വ​ഴി വ​ന്ന​വ​ർ ഇ​രു​വ​രെ​യും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ക​ലേ​ഷി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബീ​ന (എ​ര​വ​ത്തൂ​ർ). മ​ക്ക​ൾ: ക​നി​ക, ത​ന​ക. മാ​താ​വ്: ത​ങ്ക​മ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, ലി​ജി.