മ​ര​ത്തി​ൽ ക​യ​റി ച​വ​റ് വെ​ട്ടു​ന്ന​തി​നി​ടെ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, September 23, 2019 10:30 PM IST
മൂ​വാ​റ്റു​പു​ഴ: മ​ര​ത്തി​ൽ​ക​യ​റി ച​വ​റ് വെ​ട്ടു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വാ​ള​കം മേ​ക്ക​ട​ന്പ് ചെ​റു​പ​ണ്ടാ​ലി​ൽ തോ​ട്ട​ത്തി​ൽ സി.​എം. കു​രു​വി​ള (82)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 20 ന് ​വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ത്തി​ൽ ക​യ​റി ച​വ​റ് വെ​ട്ടു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 10 നാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 10 ന് ​റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ബേ​ബി (കെ​എ​സ്ആ​ർ​ടി​സി, മൂ​വാ​റ്റു​പു​ഴ ഡി​പ്പോ), റൂ​ബി. മ​രു​മ​ക്ക​ൾ: മ​ഞ്ജു ഒ​റ​മ​ഠ​ത്തി​ൽ ക​ടാ​തി, ജോ​ണ്‍​സ​ണ്‍ പൊ​ട്ട​യ്ക്ക​ൽ വാ​ള​കം.