വ​ല്ലാ​ർ​പാ​ട​ത്ത​മ്മ​യു​ടെ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും
Monday, September 23, 2019 12:55 AM IST
കൊ​ച്ചി: പ​രി​ശു​ദ്ധ വ​ല്ലാ​ർ​പാ​ട​ത്ത​മ്മ​യു​ടെ മാ​ധ്യ​സ്ഥ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും. വേ​സ്പ​ര ദി​ന​മാ​യ ഇ​ന്ന് 5.30 നു​ള്ള ദി​വ്യ​ബ​ലി​യി​ൽ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ ലൂ​യി​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 10ന് ​സാ​ഘോ​ഷ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​നാ​കും. പ​ള്ളി​യി​ലെ കെ​ടാ​വി​ള​ക്കി​നു​ള്ള എ​ണ്ണ സ​മ​ർ​പ്പി​ക്കു​ന്ന പാ​ലി​യം കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ക​ല്ല​റ​യ്ക്ക​ലി​നൊ​പ്പം റെ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ ത​ല​ക്കെ​ട്ടി, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജി​ബി​ൻ കൈ​മ​ലേ​ത്ത്, ഫാ. ​ഡി​നോ​യ് റി​ബേ​ര, ഫാ. ​ജെ​യ്സ​ൽ കൊ​റ​യ, പ്ര​സു​ദേ​ന്തി സ്റ്റാ​ൻ​ലി ഗൊ​ണ്‍​സാ​ൽ​വ​സ് എ​ന്നി​വ​രും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു സ്വീ​ക​രി​ക്കും.
തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം നാ​ലി​നും ത​മി​ഴി​ലും, രാ​വി​ലെ ഏ​ഴി​നും എ​ട്ടി​നും, വൈ​കു​ന്നേ​രം മൂ​ന്നി​നും അ​ഞ്ച​ര​യ്ക്കും മ​ല​യാ​ള​ത്തി​ലും വൈ​കി​ട്ട് ഏ​ഴി​ന് ഇം​ഗ്ലീ​ഷി​ലും ദി​വ്യ​ബ​ലി​യു​ണ്ട്. തി​രു​നാ​ൾ എ​ട്ടാ​മി​ടം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് കൊ​ണ്ടാ​ടും. കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് 13 മ​ണി​ക്കൂ​ർ ആ​രാ​ധ​ന ഉ​ണ്ടാ​കും.