പോ​രി​നൊ​രു​ങ്ങി എ​റ​ണാ​കു​ളം
Sunday, September 22, 2019 12:38 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ച്ചി: യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന​ത്തെ​ത​ന്നെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​ണ് എ​റ​ണാ​കു​ളം. 1957 മു​ത​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്ന്. 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ര​ണ്ടു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ന​ട​ന്ന​പ്പോ​ൾ യു​ഡി​എ​ഫ് നേ​ടി​യ​തു 14 വി​ജ​യം.
ര​ണ്ടു​ത​വ​ണ​യാ​ണ് എ​ൽ​ഡി​എ​ഫി​നു വി​ജ​യി​ക്കാ​നാ​യ​ത്. അ​തും സ്വ​ത​ന്ത്ര​രി​ലൂ​ടെ. 1987ൽ ​എം.​കെ. സാ​നു​മാ​ഷും 1998ൽ ​സെ​ബാ​സ്റ്റ്യ​ൻ പോ​ളും.

1957ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി മ​ത്സ​രി​ച്ചു ജ​യി​ച്ച എ.​എ​ൽ. ജേ​ക്ക​ബ് പി​ന്നീ​ട് അ​ഞ്ചു ത​വ​ണ കൂ​ടി എ​റ​ണാ​കു​ള​ത്തെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ചു. ജോ​ർ​ജ് ഈ​ഡ​നും മ​ക​ൻ ഹൈ​ബി ഈ​ഡ​നും മ​ണ്ഡ​ല​ത്തെ ര​ണ്ടു​ത​വ​ണ വീ​തം പ്ര​തി​നി​ധീ​ക​രി​ച്ചെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 1991, 96 വ​ർ​ഷ​ങ്ങ​ളി​ൽ ജോ​ർ​ജ് ഈ​ഡ​ൻ ജ​യി​ച്ച​പ്പോ​ൾ 2011ലും 2016​ലും ഹൈ​ബി ഈ​ഡ​നാ​യി​രു​ന്നു എം​എ​ൽ​എ. കെ.​വി. തോ​മ​സും ര​ണ്ടു പ്രാ​വ​ശ്യം നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2001ലും 2006​ലും. പി.​ജെ. അ​ല​ക്സാ​ണ്ട​റും എ. ​പ​റ​ന്പി​ത്ത​റ​യും ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​നും എ​റ​ണാ​കു​ള​ത്തെ ഓ​രോ ത​വ​ണ പ്ര​തി​നി​ധീ​ക​രി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ പോ​ളും ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണു വി​ജ​യി​ച്ച​ത്. 2014ൽ ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 16,893 വോ​ട്ടാ​യി​രു​ന്നു. 2016ൽ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം 21,949 വോ​ട്ടാ​യി വ​ർ​ധി​ച്ചു. 2019ൽ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം 31,178 വോ​ട്ടാ​യി.

സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ?

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ ഹൈ​ബി ഈ​ഡ​ൻ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചു വി​ജ​യി​ച്ച് എം​പി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ത്ര എ​ളു​പ്പ​മ​ല്ല. കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ചു ഹൈ​ബി ഈ​ഡ​നു പ​ക​ര​ക്കാ​ര​നാ​കാ​ൻ നി​ര​വ​ധി​പേ​ർ രം​ഗ​ത്തു​ണ്ട്. സീ​നി​യ​ർ നേ​താ​ക്ക​ളും ജൂ​ണി​യ​ർ നേ​താ​ക്ക​ളും ഇ​തി​ൽ​പ്പെ​ടു​ന്നു.

സി​റ്റിം​ഗ് എം​പി​യാ​യി​രു​ന്ന കെ.​വി. തോ​മ​സി​നു സീ​റ്റ് നി​ഷേ​ധി​ച്ചാ​ണു ഹൈ​ബി ഈ​ഡ​നെ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​പ്പി​ച്ച​ത്. തോ​മ​സി​നു നി​യ​മ​സ​ഭ സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​നു വാ​ഗ്ദാ​ന​മു​ണ്ടെ​ങ്കി​ൽ പ​രി​ഗ​ണി​ക്കാ​നി​ട​യി​ല്ല. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്, മു​ൻ മേ​യ​ർ ടോ​ണി ച​മ്മ​ണി, ലാ​ലി വി​ൻ​സെ​ന്‍റ്, മു​ൻ മ​ന്ത്രി ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ തു​ട​ങ്ങി​യ പേ​രു​ക​ളാ​ണ് സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്ള​തെ​ന്നാ​ണു സൂ​ച​ന.

1998ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​പ്പി​ച്ചു സെ​ബാ​സ്റ്റ്യ​ൻ പോ​ളി​നെ വി​ജ​യി​പ്പി​ച്ച എ​ൽ​ഡി​എ​ഫ് ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്വ​ത​ന്ത്ര​നെ നി​ർ​ത്താ​നാ​യി ആ​ലോ​ച​ന​ക​ളു​ണ്ട്. പൊ​തു​സ്വീ​കാ​ര്യ​നാ​യ ഒ​രാ​ളെ​യാ​ണ് അ​വ​ർ തേ​ടു​ന്ന​ത്. ഇ​തി​ൽ കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ർ​ജ്, മു​ൻ എം​പി സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ റോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ സ​ജീ​വ​മാ​ണെ​ന്ന് അ​റി​യു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം. ​അ​നി​ൽ​കു​മാ​റും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ​ത​ന്നെ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. സം​സ്ഥാ നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നാ​ണു സാ​ധ്യ​ത കൂ​ടു​ത​ൽ. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫും നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ എ​ൻ​ഡി​എ​യും അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങു​ന്പോ​ൾ പൊ​ടി​പാ​റു​ന്ന മ​ത്സ​രം ത​ന്നെ പ്ര​തീ​ക്ഷി​ക്കാം.