പ്ര​ള​യാ​ന​ന്ത​ര പു​ന​നി​ര്‍​മാ​ണം : ജി​ല്ല​യ്ക്ക് 50 കോ​ടി കൂ​ടി
Friday, September 20, 2019 12:33 AM IST
കൊ​ച്ചി: പ്ര​ള​യ​ത്തി​ല്‍ നാ​ശം സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ പു​ന​നി​ര്‍​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 50 കോ​ടി രൂ​പ കൂ​ടി എ​റ​ണാ​കു​ളം ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചു.
ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ല​ഭി​ച്ച അ​പ്പീ​ലു​ക​ള്‍ പ​രി​ശോ​ധി​ച്ചു തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​ണ് ഈ ​തു​ക വി​ത​ര​ണം ചെ​യ്യു​ക. നാ​ശ​ന​ഷ്ട​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചു​ള്ള മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വി​ത​ര​ണം.
ഇ​തോ​ടെ ജി​ല്ല​യി​ലെ അ​ര്‍​ഹ​രാ​യ എ​ല്ലാ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കും സ​ര്‍​ക്കാ​ർ സ​ഹാ​യ​മെ​ത്തി​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ​നി​ധി​യി​ല്‍​നി​ന്നു തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്. തു​ക ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ വ​ഴി അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കു വി​ത​ര​ണം ചെ​യ്യും.