സാധനങ്ങൾക്കു തോന്നിയ വില, പൊള്ളിച്ചു വിപണി
Wednesday, September 11, 2019 12:39 AM IST
തൃ​പ്പൂ​ണി​ത്തു​റ‍/​കി​ഴ​ക്ക​ന്പ​ലം: ഉ​ത്രാ​ട​നാ​ളി​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തി​യ​വ​ർ തി​രി​കെ മ​ട​ങ്ങി​യ​ത് ചോ​ർ​ന്ന കീ​ശ​യു​മാ​യി. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തി​ലെ നൂ​റോ​ളം വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ക​ച്ച​വ​ട​ക്കാ​രു​ടെ വി​ല നി​ര​ക്കു​ക​ൾ ഏ​കീ​കൃ​ത​മാ​യി​രു​ന്നി​ല്ല. പ​ല​രും തോ​ന്നി​യ വി​ല​യ്ക്കാ​ണ് സാ​ധ​ന​ങ്ങ​ൾ വി​റ്റ​ത്.

ഓ​ണ​വി​പ​ണി​യി​ൽ അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നി​ല്ല. വാ​ങ്ങു​ന്ന​വ​രു​ടെ ആ​വ​ശ്യം പോ​ലെ പ​ച്ച​ക്ക​റി വി​ല​ക​ൾ മാ​റി മ​റി​ഞ്ഞു കൊ​ണ്ടി​രു​ന്നു. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കെ​ല്ലാം തോ​ന്നി​യ വി​ല​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ ഈ​ടാ​ക്കി​യ​ത്.

സ​പ്ലൈ​കോ​യു​ടെ ഓ​ണ​ച്ച​ന്ത​യി​ൽ ഗു​ണ നി​ല​വാ​രം നോ​ക്കാ​തെ ഏ​ത്ത​ക്കാ​യ വി​ല 49 രൂ​പ​യാ​ണെ​ങ്കി​ൽ പൊ​തു​മാ​ർ​ക്ക​റ്റി​ൽ ഒ​രു കി​ലോ​ഗ്രാ​മി​ന് 60 രൂ​പ മു​ത​ൽ 80 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്നു. നാ​ട​ൻ ഏ​ത്ത​പ്പ​ഴം 70 രൂ​പ യ്ക്കാണ് വി​റ്റ​ത്. ആ​വ​ശ്യ​ക്കാ​ർ ഏ​റെ ഉ​ണ്ടാ​യി​രു​ന്ന​തും ഗു​ണ നില​വാ​ര​മു​ള്ള​തു​മാ​യ ഇ​ഞ്ചി​യു​ടെ വി​ല ഒ​രു കി​ലോ​ഗ്രാ​മി​ന് 300 രൂ​പ വ​രെ​യെ​ത്തു​ക​യു​ണ്ടാ​യി.

മൂ​പ്പെ​ത്താ​ത്ത ഇ​ഞ്ചി​ക്ക് 80 മു​ത​ൽ 100 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. സ​പ്ലൈ​കോ പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​ല്പം കു​റ​ച്ചെ​ങ്കി​ലും വൈ​കുന്നേരത്തോടെ ദൗ​ർ​ല​ഭ്യ​ത​യും നേ​രി​ട്ടു. ഇ​തു​മൂ​ലം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ കൊ​ള്ള ലാ​ഭ​വും നേ​ടി.

ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ ജ​ന​ത്തി​ര​ക്ക് രാ​ത്രി​വ​രെ നീ​ണ്ടു. ഓ​ണ​വി​ഭ​വ​ങ്ങ​ൾ തേ​ടി തി​ര​ക്കു കൂ​ട്ടി​യ​വ​രെ എ​വി​ടെ​യും ദൃ​ശ്യ​മാ​യി​രു​ന്നു. ക​ളി​മ​ണ്ണി​ൽ തീ​ർ​ത്ത ഓ​ണ​ത്ത​പ്പ​ൻ സെ​റ്റി​ന് 250 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല.

പൂ​വി​ല്പ​ന​ക്കാ​ർ​ക്കും അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ലാ​ഭ​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. ചെ​ത്തി​പ്പു, ത​മ്പ​പ്പൂ എ​ന്നി​വ​ക്ക് 40-50 രൂ​പ​യാ​യി​രു​ന്നു മി​നി​മം വി​ല. തെ​ങ്ങി​ൻ ചൊ​ട്ട​യ്ക്ക് 250 -300 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി. കു​രു​ത്തോ​ല ഒ​രെ​ണ്ണ​ത്തി​ന് ര​ണ്ടു രൂ​പ​യാ​യി​രു​ന്നു വി​ല. ഓ​ണം ഉ​ണ്ണാ​നു​ള്ള തൂ​ശ​നി​ല ഒ​രെ​ണ്ണ​ത്തി​ന് ഏ​ഴു രൂ​പ വ​രെ ചി​ല​ർ ഇൗ​ടാ​ക്കി.

കി​ഴ​ക്ക​ന്പ​ല​ത്തും സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. പ​യ​റും, ബീ​ൻ​സും സെ​ഞ്ചു​റി ക​ട​ന്നു. ചെ​റി​യ ഉ​ള്ളി, മു​രി​ങ്ങ​ക്കോ​ൽ, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, വ​ഴു​ത​ന, വെ​ണ്ട, നാ​ര​ങ്ങ, ചേ​ന​യും എ​ന്നി​വ​യു​ടെ വി​ല​യും വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചു. ആ​ശ്വ​സി​ക്കാ​ൻ കു​മ്പ​ള​വും കാ​ബേ​ജും മാ​ത്രം. ത​ക്കാ​ളി വി​ല​യി​ൽ നേ​രി​യ മാ​റ്റം മാ​ത്രം. സ​വാ​ള വി​ല കൂ​ടി​യി​ട്ടി​ല്ല. വി​പ​ണി​യി​ലെ വി​ല്പ​ന വി​ല. ബ്രാ​യ്ക്ക​റ്റി​ൽ ഓ​ണ​ച്ച​ന്ത​യി​ലെ വി​ല. പ​യ​ർ 120 (90) ബീ​ൻ​സ് 110 (70), ഇ​ഞ്ചി 120 (100), ചെ​റി​യ ഉ​ള്ളി 60 (50),മു​രി​ങ്ങ​ക്കോ​ൽ 55 (42), കാ​ര​റ്റ് 60 (50), ബീ​റ്റ് റൂ​ട്ട് 60 (50), വ​ഴു​ത​ന 60 (50), വെ​ണ്ട 50 (40), നാ​ര​ങ്ങ 80 (70), ചേ​ന 50 (40), മാ​ങ്ങ 50 (40), പാ​വ​യ്ക്ക 60 (50), ത​ക്കാ​ളി 40 (30), പ​ട​വ​ലം 45(40), കു​മ്പ​ളം 20 (20), വെ​ള്ള​രി 40 (38), ഉ​രു​ള​ക്കി​ഴ​ങ്ങ് 30 (26), കാ​ബേ​ജ് 30(25), സ​വാ​ള 40(35) ‌എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ലോ​ഡ് എ​ത്തി​യി​ല്ലെ​ങ്കി​ൽ വി​ല​ വീണ്ടും കൂ​ടും.