വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ൽ മോ​ഷ്ടാ​ക്ക​ളുടെ വിലസൽ
Friday, August 23, 2019 11:55 PM IST
വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ൽ മോ​ഷ​്ടാക്കളുടെ ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​ത്താ​മ​ത്തെ മോ​ഷ​ണ​ശ്ര​മ​മാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ വാ​ഴ​ക്കു​ളം ടൗ​ണി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ടി എം ​ത​ക​ർ​ത്ത് ന​ട​ന്ന പ​ണാ​പ​ഹ​ര​ണ​ശ്ര​മം.​മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘ​ടി​ത​മാ​യ പ​ത്തു ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ൽ കാ​ര്യ​മാ​യ തു​ട​ര​ന്വേ​ഷ​ണ​വും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടി​ല്ല.

ബാ​ങ്ക് എ​ടി​എം ത​ക​ർ​ത്ത​തു മാ​ത്ര​മാ​ണ് ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ള്ളൂ. ക​ഴി​ഞ്ഞ മാ​സം 14 ന് ​രാ​ത്രി​യാ​ണ് വാ​ഴ​ക്കു​ളം ടൗ​ണി​ലെ ബൈ​പ്പാ​സ് റോ​ഡി​ലു​ള്ള അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യ​ത്. 16ന് ​രാ​ത്രി​യി​ലും ക​ല്ലൂ​ർ​ക്കാ​ട് റോ​ഡി​ലു​ള്ള നാ​ലു സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നും പ​ണ​മോ മ​റ്റു വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളോ ന​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. ടൗ​ണി​ലെ ലോ​ഡ്ജി​ൽ നി​ന്ന് പ​ണ​വും ഫോ​ണും മോ​ഷ​ണം പോ​യ​തും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി എ​ല്ലാ​വ​രും ക​രു​തി. വാ​ഴ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ക​വ​ല​യി​ൽ മോ​ഷ​ണം ന​ട​ന്ന​പ്പോ​ൾ ബൈ​ക്കി​ൽ വ​രു​ന്ന ര​ണ്ടു പേ​രു​ടെ​യും ക​ട​യു​ടെ താ​ഴ് പൊ​ളി​ക്കു​ന്ന മ​റ്റൊ​രാ​ളു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.

അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വ ന​ട​ന്ന​തെ​ങ്കി​ലും മോ​ഷ​ണ​ശ്ര​മം മാ​ത്ര​മാ​യി​രു​ന്ന​തി​നാ​ൽ വേ​ണ്ട​ത്ര ക​രു​ത​ൽ ഉ​ണ്ടാ​കാ​ത്ത​താ​ണ് എ​ടി​എം ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​ലെ​ത്തി​ച്ച​ത്.
സി​സി കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും ത​ന്ത്ര​പ​ര​മാ​യി അ​വ​യെ അ​തി​ജീ​വി​ക്കു​ക​യാ​ണ് മോ​ഷ്ടാ​ക്ക​ൾ. വാ​ഴ​ക്കു​ളം ടൗ​ണി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ പ​ല​യി​ട​ത്തും തെ​ളി​യു​ന്നു​മി​ല്ല. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ന്നു പ​റ​യു​ന്പോ​ഴും പോ​ലീ​സ് ക​ട​ന്നു പോ​യ ഉ​ട​നെ ത​ന്നെ​യാ​ണ് മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.