ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു
Friday, August 23, 2019 10:23 PM IST
കോ​ത​മം​ഗ​ലം: ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി മ​രി​ച്ചു. കു​ട്ട​ന്പു​ഴ പ​ന്ത​പ്ര ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ജ​ന്ത ബെ​ന്നി (26) ആ​ണ് മ​രി​ച്ച​ത്. ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ശ്വാ​സം​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​റെ ക​ണ്ട് മ​രു​ന്ന് വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് രോ​ഗം മൂ​ർ​ച്ഛി​ച്ച് അ​ജ​ന്ത​യെ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും നി​ല വ​ഷ​ളാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഒ​രു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.​ത​ഹ​സി​ൽ​ദാ​ർ റെ​യ്ച്ച​ൽ കെ.​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. കു​ട്ട​ന്പു​ഴ പോ​ലി​സ് അ​സ്വ​ഭാ​വി​ക​മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം ഇ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലി​സ് സ​ർ​ജ​ൻ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. ര​ണ്ടു ത​വ​ണ​യും ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് അ​ജ​ന്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ദ്യ​ത​വ​ണ ചെ​റി​യ ക്ലീ​നി​ക്കി​ൽ​നി​ന്നാ​ണ് മ​രു​ന്ന് വാ​ങ്ങി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. ര​ണ്ടാ​മ​ത്തെ ത​വ​ണ​ത്തെ ഓ​ട്ടോ​റി​ക്ഷാ​യാ​ത്ര​യും ഏ​റെ സ​മ​യം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി.

വ​നാ​ന്ത​ര​ത്തി​ലു​ള്ള ആ​ദി​വാ​സി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് പ​ല​പ്പോ​ഴും സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ കു​ട്ട​ന്പു​ഴ കു​ടു​ബാ​രോ​ഗ്യേ​കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റെ​ക്കാ​ല​മാ​യി ഉ​യ​രു​ന്ന​താ​ണ്. ഈ ​ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്.