ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
Tuesday, August 20, 2019 12:46 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്കി​ലെ എ​ല്ലാ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്നു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും ബ്ലോ​ക്കി​ലെ 11 കൃ​ഷി​ഭ​വ​നു​ക​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.
ബ്ലോ​ക്ക് ഹാ​ളി​ൽ ഇ​ന്ന് രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​പി. സി​ന്ധു ചെ​ക്ക് കൈ​മാ​റും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.