വാ​ഴ​ക്കു​ള​ത്തെ അ​ഞ്ചു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ ശ്ര​മം
Wednesday, July 17, 2019 1:20 AM IST
വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം ന​ഗ​ര​ത്തി​ലെ അ​ഞ്ചു വ്യാ​പാ​ര​ശാ​ല​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം. ബൈ​പ്പാ​സ് റോ​ഡി​നു ചേ​ർ​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലു​മാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബൈ​പ്പാ​സ് റോ​ഡി​ലു​ള്ള വാ​ഹ​ന സ​ർ​വീ​സ് സെ​ന്‍റ​ർ, ഇ​രു​ന്പു​പ​ണി​ശാ​ല, ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ക​ട, തൊ​ട്ട​ടു​ത്തു​ള്ള ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ​ശാ​ല, ഇ​ൻ​ഫാം ക​ർ​ഷ​ക​ന്‍റെ ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. എ​ല്ലാ​യി​ട​ത്തും താ​ഴ് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്ന​തി​നാ​ൽ പ​ലി​ട​ത്തും രാ​ത്രി ജോ​ലി​ക്കാ​ർ ത​ങ്ങി​യി​രു​ന്നി​ല്ല. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ൾ താ​മ​സ​മു​ണ്ടാ​കു​മെ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​വാം മോ​ഷ്ടാ​വ് ഞാ​യ​റാ​ഴ്ച ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന​പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള ഇ​ൻ​ഫാം ക​ർ​ഷ​ക​ന്‍റെ ക​ട​യു​ടെ പി​ന്നി​ലെ ഗ്രി​ൽ വ​ള​ച്ചെ​ങ്കി​ലും ഉ​ള്ളി​ലേ​ക്കു ക​ട​ന്നി​ട്ടി​ല്ല. ഒ​രു സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ണ​മോ വി​ല​പ്പെ​ട്ട രേ​ഖ​ക​ളോ ന​ഷ്ട​മാ​യി​ട്ടി​ല്ല. വാ​ഴ​ക്കു​ളം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.