പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Tuesday, July 16, 2019 10:41 PM IST
തോ​പ്പും​പ​ടി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ഇ​ട​ക്കൊ​ച്ചി കൊ​ടി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ കെ.​ജെ.​ജോ​ർ​ജി​ന്‍റെ മ​ക​ൻ ലി​ബി​ൻ ജോ​ർ​ജ് (23) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ലാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ലി​ബി​ൻ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ലി​സി​യാ​ണ് മാ​താ​വ്.​സ​ഹോ​ദ​ര​ൻ: ലി​ജോ ജോ​ർ​ജ്.