വെ​ള്ള​ക്കെ​ട്ടി​നെ​തി​രേ ഒ​റ്റ​യാ​ൾ സ​മ​ര​വു​മാ​യി കൗ​ൺ​സി​ല​ർ‌
Tuesday, May 21, 2019 1:18 AM IST
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ത്തൊ​ൻ​പ​താം വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം. മ​ഴ​ക്കാ​ല​ത്ത് നി​ര​ന്ത​രം വാ​ർ​ഡി​ൽ ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് ശ്വാ​ശ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫി​ന്‍റെ കൗ​ൺ​സി​ല​ർ റെ​ജി ആ​ന്‍റ​ണി​യാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ ചെ​യ​റി​ന് മു​ന്നി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ വാ​ർ​ഡി​ൽ ഉ​ണ്ടാ​കു​ന്ന രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വ്യ​ത്യ​സ്ത സ​മ​ര​മു​റ.
കോ​ണ​ത്തു പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് ത​ട​ഞ്ഞു പാ​യ​ൽ നി​റ​ഞ്ഞു കി​ട​ക്കു​ന്ന​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണം. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും ഈ ​പ്ര​ദേ​ശ​ത്തു വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​രും ക​ഷ്ട​ത്തി​ലാ​ണ്. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ഡി​വി​ഷ​നി​ലെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു.