ബാലചന്ദ്രകുമാറിനെതിരായ പരാതി വ്യാജം; പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍
Friday, August 19, 2022 12:27 AM IST
കൊച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജ​മെ​ന്ന് പോ​ലീ​സ്. ഇ​ത്ത​ര​മൊ​രു പ​രാ​തി വ​ന്ന​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​ലു​വ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. വ്യാ​ജ പ​രാ​തി ന​ല്‍​കി​യ പ​രാ​തി​ക്കാ​രി​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും പ​റ​യു​ന്നു.
ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ല്‍ ദി​ലീ​പീ​ന്‍റെ മു​ന്‍ മാ​നേ​ജ​ര്‍​ക്കു പ​ങ്കു​ള്ള​താ​യി സം​ശ​യ​മു​ണ്ട്. ദി​ലീ​പി​നെ അ​നു​കൂ​ലി​ക്കു​ന്ന ഏ​താ​നും ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യ്ക്കും ഇ​തി​ല്‍ പ​ങ്കു​ണ്ട്.
പ​രാ​തി​ക്കാ​രി​യെ മൊ​ഴി പ​ഠി​പ്പി​ച്ച​ത് ഒ​രു ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ റി​പ്പോ​ര്‍​ട്ട​റാ​ണ്. ഇ​യാ​ള്‍ പ​രാ​തി​ക്കാ​രി​ക്കു പ​ണം ന​ല്‍​കി​യെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി.
എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ എ​ന്തെ​ങ്കി​ലും ക​ഴ​മ്പു​ള്ള​താ​യി തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​റ​യെ വൈ​രു​ധ്യ​ങ്ങ​ളാ​ണ്. പീ​ഡ​നം ന​ട​ന്നു എ​ന്നു പ​റ​യു​ന്ന സ്ഥ​ലം തി​രി​ച്ച​റി​യാ​നും പ​രാ​തി​ക്കാ​രി​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ച്ചി​യി​ല്‍ വി​ളി​ച്ചു വ​രു​ത്തി പീ ഡി​പ്പി​ച്ച​താ​യാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.
പ​ത്തു വ​ര്‍​ഷം മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 2011ല്‍ ​ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്ത് ന​ല്‍​കി​യ ഫോ​ണ്‍ ന​മ്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ലി തേ​ടി ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ വി​ളി​ച്ച​ത്. ജോ​ലി ന​ല്‍​കാ​മെ​ന്നും സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നും വാ​ഗ്ദാ​നം ന​ല്‍​കി വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
പീ​ഡി​പ്പി​ച്ച വി​വ​രം പ​രാ​തി​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍, പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ റി​ക്കാ​ര്‍​ഡ് ചെ​യ്‌​തെ​ന്നും പ​രാ​തി ന​ല്‍​കി​യാ​ല്‍ വീ​ഡി​യോ പു​റ​ത്തു​വി​ടു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി ആ​രോ​പി​ച്ചി​രു​ന്നു.