നവസങ്കൽപ് യാത്രയ്ക്ക് കോ​ത​മം​ഗ​ല​ത്ത് വരവേൽപ്
Friday, August 12, 2022 12:29 AM IST
കോ​ത​മം​ഗ​ലം: മു​ഹ​മ്മ​ദ് ഷി​യാ​സ് ന​യി​ക്കു​ന്ന ന​വ​സ​ങ്ക​ൽ​പ് പ​ദ​യാ​ത്ര​യ്ക്ക് കോ​ത​മം​ഗ​ല​ത്ത് സ്വീകരണം. കോ​ത​മം​ഗ​ലം ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ എം.​എ​സ്. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ണ​ക്കാ​ട് സെ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര​വ​ധി​യാ​യ പോ​രാ​ട്ട​ങ്ങ​ൾ​വ​ഴി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​ങ്ങ​ൾ കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു. രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും, ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കും രാ​ജ്യ​ത്തെ അ​ടി​യ​റ​വയ്ക്കാ​ൻ സം​ഘ​ട​ന അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ത്യു കു​ഴ​ല​നാ​ട​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ജെ​യ്സ​ണ്‍ ജോ​സ​ഫ്, ഐ.​കെ. രാ​ജു, ടോ​ണി ച​മ്മി​ണി, വി.​പി. ജോ​ർ​ജ്, ഉ​ല്ലാ​സ് തോ​മ​സ്, മ​നോ​ജ് മൂ​ത്തേ​ട​ൻ, ഷി​ബു തെ​ക്കും​പു​റം, എ.​ടി. പൗ​ലോ​സ്, കെ.​പി. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.