പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, August 10, 2022 12:39 AM IST
ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ തോ​ലൂ​ർ ചി​റ്റി​ല​പ്പി​ള്ളി ഗി​രീ​ഷിനെ (36) ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്. ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​ണ് ഇ​യാ​ൾ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഷെ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ്യാ​പാ​രദി​നം
ആ​ഘോ​ഷി​ച്ചു

നെ​ടു​മ്പാ​ശേ​രി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റു​മ​ശേ​രി ഗ​വ. സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു വ്യാ​പാ​രി​ക​ൾ വ്യാ​പാ​ര ദി​നം ആ​ഘോ​ഷി​ച്ചു. ചാ​ല​ക്കു​ടി പു​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ വ്യാ​പാ​രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി. വ്യാ​പാ​ര ഭ​വ​നി​ൽ പ്ര​സി​ഡ​ന്‍റ് സി.​പി. ത​രി​യ​ൻ വ്യാ​പാ​രി ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ബാ​ബു അ​ധ്യ​ക്ഷ​നാ​യി.