ബോ​ട്ടി​ലെ ക​പ്പി ത​ല​യി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Monday, August 8, 2022 11:57 PM IST
ചെ​റാ​യി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ലെ ഇ​രു​ന്പ് നി​ർ​മി​ത​മാ​യ ക​പ്പി ത​ല​യി​ലി​ടി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി ബ​ങ്ക​രാ​മ​യ്യ (27) ആ​ണ് മ​രി​ച്ച​ത്. മു​ന​ന്പം സ്വ​ദേ​ശി അ​ഭി​ലാ​ഷ് ആ​ന്‍റ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​നു​ഗ്ര​ഹീ​ത​ൻ എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ബ​ങ്ക​രാ​മ​യ്യ. അ​ഞ്ചി​നു പു​ല​ർ​ച്ചെ മു​ന​ന്പം മി​നി ഹാ​ർ​ബ​റി​ൽ​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ബോ​ട്ട് ഏ​ഴി​ന് വൈ​കു​ന്നേ​രം മു​ന​ന്പ​ത്തു​നി​ന്നു 38 നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റ് വ​ല വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം.
എ​തി​രെ വ​ല​വ​ലി​ച്ചു വ​ന്ന കിം​ഗ് എ​ന്ന ബോ​ട്ട് അ​തു​വ​ഴി വ​ല​യി​ട്ടി​ട്ടു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് ഓ​ടി​ച്ചു​വ​രി​ക​യും വ​ല​യി​ൽ ഉ​ട​ക്കി​യ​തോ​ടെ വ​യ​ർ റോ​പ്പ് വ​ലി​ഞ്ഞ് ക​പ്പി അ​മ​ര​ത്തു​നി​ന്നി​രു​ന്ന ബ​ങ്ക​രാ​മ​യ്യ​യു​ടെ ത​ല​യ്ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബോ​ട്ടി​ൽ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ മു​ന​ന്പം ഹാ​ർ​ബ​റി​ലെ​ത്തി​ച്ച് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​ഭ​വ​ത്തി​ൽ കിം​ഗ് ബോ​ട്ടി​ലെ സ്രാ​ങ്കി​നെ​തി​രെ ഫോ​ർ​ട്ടു​കൊ​ച്ചി കോ​സ്റ്റ​ൽ പോ​ലീ​സ് ബോ​ധ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കും അ​ല​ക്ഷ്യ​മാ​യി ബോ​ട്ട് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ത്തു.