ബ​സ് സ​ർ​വീ​സ് നി​ർ​ത്തി
Saturday, August 6, 2022 12:13 AM IST
കൂ​ത്താ​ട്ടു​കു​ളം: ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് നേ​രി​ട്ട​ട​പെ​ട്ട് ആ​രം​ഭി​ച്ച ബ​സ് സ​ർ​വീ​സ് ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി. കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ൽ​നി​ന്ന് ഉ​ഴ​വൂ​ർ, ക​ട​പ്ലാ​മ​റ്റം, ചേ​ർ​പ്പു​ങ്ക​ൽ, പ​ള്ളി​ക്ക​ത്തോ​ട് വ​ഴി പൊ​ൻ​കു​ന്ന​ത്തേ​ക്കും തി​രി​ച്ച് എ​റ​ണാ​കു​ള​ത്തേ​ക്കു​മാ​യി ആ​രം​ഭി​ച്ച ബ​സ് ഒ​രു മാ​സം​കൊ​ണ്ടു നി​ർ​ത്തു​ക​യും​ചെ​യ്തു.
പ്ര​തി​ദി​നം 10,000 രൂ​പ ക​ള​ക്ഷ​ൻ ല​ഭി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. എ​ന്നാ​ൽ പ്ര​തി​ദി​ന ക​ള​ക്ഷ​ൻ 2,400 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 80 ലി​റ്റ​ർ ഡീ​സ​ൽ സ​ർ​വീ​സി​ന് ആ​വ​ശ്യ​മാ​യി​രു​ന്നു. ര​ണ്ട് പേ​രു​ടെ ശ​ന്പ​ളം വേ​റെ​യും. ഒ​രു മാ​സം​കൊ​ണ്ട് 2.5 ല​ക്ഷം ന​ഷ്ടം വ​ന്ന​തോ​ടെ ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ച്ച ബ​സ് സ​ർ​വീ​സ് ഓ​ഗ​സ്റ്റ് മൂ​ന്നി​ന് നി​ർ​ത്തി.
ബ​സി​ന് 10,000 രൂ​പ ക​ള​ക്ഷ​ൻ ല​ഭി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം ചി​ല ജീ​വ​ന​ക്കാ​ർ​ത​ന്നെ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ ലാ​ഭ​ക​ര​മാ​യി ഓ​ടി​യി​രു​ന്ന ച​ന്പ​മ​ല സ​ർ​വീ​സ് നി​ർ​ത്തി​യ​തി​ലും പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.