ല​ഹ​രി പ​രി​ധി വി​ട്ടാ​ൽ‌ കു​ടു​ങ്ങും
Saturday, August 6, 2022 12:13 AM IST
കൊ​ച്ചി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​ക്കൊ​രു​ങ്ങി എ​ക്‌​സൈ​സ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു.
സെ​പ്റ്റം​ബ​ര്‍ 12 രാ​ത്രി 12 വ​രെ​യു​ള്ള ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല​ത്തി​ല്‍ എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ൺ​ട്രോ​ള്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും ആ​രം​ഭി​ച്ചു.
വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ഉ​ല്‍​പാ​ദ​നം, വി​ത​ര​ണം, ക​ട​ത്ത​ല്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാം.
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് മേ​ഖ​ല​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ മു​ന്‍​കൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ വ​യ്ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
മ​ദ്യ​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഷാ​ഡോ എ​ക്‌​സൈ​സ്, എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളും രം​ഗ​ത്തു​ണ്ടാ​കും. മ​ഫ്തി​യി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ബ്കാ​രി, ന​ര്‍​കോ​ട്ടി​ക്, എം ​ആ​ന്‍​ഡ് ടി​പി എ​ന്നീ ലൈ​സ​ന്‍​സ്ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.