ചെ​ല്ലാ​നം മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​രേ​ഖ​യാ​യി
Saturday, August 6, 2022 12:13 AM IST
കൊ​ച്ചി: ക​ട​ല്‍​ക്ഷോ​ഭം​മൂ​ലം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ ചെ​ല്ലാ​ന​ത്തെ പ​രി​സ്ഥി​തിസൗ​ഹൃ​ദ മാ​തൃ​കാ മ​ത്സ്യ​ഗ്രാ​മ​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ചെ​ല്ലാ​നം പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ അ​ന്തി​മ പ​ദ്ധ​തി​രേ​ഖ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു. 941 കോ​ടി രൂ​പ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കും.കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല​യും (കു​ഫോ​സ്) കേ​ര​ള സ്റ്റേ​റ്റ് കോ​സ്റ്റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നും (കെ​എ​സ്‌​സി​എ​ഡി​സി) സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​ത്. കു​ഫോ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, വി.​അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കെ​എ​സ്‌​സി​എ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​ഐ. ഷേ​ക്ക് പ​രീ​തും കു​ഫോ​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ കെ. ​റി​ജി ജോ​ണും സം​യു​ക്ത​മാ​യാ​ണ് അ​ന്തി​മ​റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച​ത്. ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ​ദ്ധ​തി​രേ​ഖ ഏ​റ്റു​വാ​ങ്ങി.


കെ.​ ജെ. ​മാ​ക്‌​സി എം​എ​ല്‍​എ, ബേ​ബി ത​മ്പി, കെ.​എ​ല്‍.​ ജോ​സ​ഫ്, ഡോ.​ ബി. മ​നോ​ജ് കു​മാ​ര്‍, ഡോ.​കെ.​ ദി​നേ​ഷ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.