ത​ക​രാ​റി​ലാ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ര​ത്തി കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്നു
Saturday, August 6, 2022 12:08 AM IST
കൂ​ത്താ​ട്ടുകു​ളം: ത​ക​രാ​റി​ലാ​യ ബ​സു​ക​ൾ നി​ര​ത്തി കൂ​ത്താ​ട്ടു​കു​ളം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്നു. ര​ണ്ടു ജ​ന​റം എ​സി ബ​സു​ക​ളും എ​ൻജി​നി​ല്ലാ​തെ ബോ​ഡി​യും ട​യ​റും മാ​ത്ര​മാ​യു​ള്ള ര​ണ്ടു ബ​സു​ക​ളും ഡി​പ്പോ​യി​ൽ ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

തേ​വ​ര യാ​ർ​ഡി​ൽ​നി​ന്നാ​ണ് ജ​ന​റം എ​സി ബ​സു​ക​ൾ കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​ക്ക് സ​ർ​വീ​സി​നാ​യി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ ക​ട്ട​പ്പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു ബ​സു​ക​ളും ത​ക​രാ​റി​ലാ​ണ്. കൊ​ല്ലം ജി​ല്ല​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന​താ​ണ് മ​റ്റു ര​ണ്ടു ബ​സു​ക​ൾ. ഇ​ത് മി​ൽ​മ ബൂ​ത്ത്പോ​ലു​ള്ള ക​ട​ക​ൾ​ക്കാ​യി ലേ​ലം​ചെ​യ്തു ന​ൽ​കാ​നാ​യാ​ണ് ഇ​വി​ടെ ഇ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഡി​പ്പോ അ​ധി​കൃ​ത​ർ വേ​ണ്ട പ്ര​ചാ​ര​ണം ന​ൽ​കാ​ത്ത​തി​നാ​ൽ ബ​സു​ക​ൾ കി​ട​ന്നു ന​ശി​ക്കു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം, ത​ന്പാ​നൂ​ർ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ബ​സു​ക​ളി​ൽ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്നാ​ർ റൂ​ട്ടി​ൽ കു​ടും​ബ​ശ്രീ​ക്കാ​ർ​ക്ക് ഹോ​ട്ട​ൽ ന​ട​ത്തു​വാ​നും ബ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ഡി​പ്പോ​ക്ക് സ്വ​ന്ത​മാ​യു​ള്ള 22 ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട് എ​ന്നി​രി​ക്കെ മ​റ്റു ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ത​ക​രാ​റി​ലാ​യ ബ​സു​ക​ൾ ഇ​വി​ടെ​യെ​ത്തി​ച്ച് അ​സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യു​വാ​ൻ​പോ​ലു​മാ​കാ​ത്ത വി​ധ​ത്തി​ൽ ഇ​ട്ടി​രി​ക്കു​ന്ന ഇ​വ​യെ​ക്കു​റി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ പൊ​തു​ജ​ന​ം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ഇവ മാ​റ്റാ​തെ അ​വി​ടെ ത​ന്നെ​യി​ട്ട് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.