മെ​ഡി​സെ​പ്: കെ​പി​എ​സ്ടി​എ ധ​ർ​ണ ഇ​ന്ന്
Thursday, July 7, 2022 12:56 AM IST
കൊ​ച്ചി: ക്ഷേ​മ​പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ലൂ​ടെ സ​ർ​ക്കാ​ർ, ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രേ​യും വ​ഞ്ചി​ച്ചെ​ന്ന് ആ​രോ​പി​ച്ച്, ഇ​ന്ന് എ​റ​ണാ​കു​ളം ആ​ർ​ഡി​ഡി ഓ​ഫീ​സി​നു മു​ൻ​പി​ൽ കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ധ​ർ​ണ സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എ​ൽ. ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു സാ​ദ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​മോ​ൻ പൗ​ലോ​സ് അ​റി​യി​ച്ചു.