ക​ള​ക്ട​റേ​റ്റ് ഭീ​തി​യി​ൽ, മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ സ്ഥാ​പി​ക്കും
Wednesday, July 6, 2022 12:36 AM IST
കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ സ്ഥാ​പി​ക്കു​ന്നു. ക​ള​ക്ട​റേ​റ്റി​ന്‍റെ ര​ണ്ട് ക​വാ​ട​ങ്ങ​ളി​ലും മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം നി​റ​തോ​ക്കു​മാ​യി വ​യോ​ധി​ക​ൻ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​സ്. ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ ഒ​ഴി​കെ​യു​ള്ള​വ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ട​ൻ ഏ​ർ​പ്പെ​ടു​ത്തും.
ഒ​ട്ടു​മി​ക്ക വ​കു​പ്പു​ക​ളു​ടെ​യും ജി​ല്ലാ ഓ​ഫീ​സു​ക​ള​ട​ക്കം 80ല​ധി​കം ഓ​ഫീ​സു​ക​ളാ​ണ് കാ​ക്ക​നാ​ട്ടെ ജി​ല്ലാ സി​വി​ൽ സ്റ്റേ​ഷ​നി​ൽ അ​ഞ്ച് നി​ല​ക​ളി​ലാ​യി പ്ര​ർ​ത്തി​ക്കു​ന്ന​ത്. ക​ള​ക്ട​റും എ​ഡി​എ​മ്മും ഉ​ൾ​പ്പെ​ടെ മി​ക്ക വ​കു​പ്പു​ക​ളി​ലും മേ​ധാ​വി​ക​ൾ ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും ഹി​യ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ൽ ക​ള​ക്ട​ർ​ക്കും ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ​ക്കും മാ​ത്ര​മാ​ണ് ഗ​ൺ​മാ​ന്മാ​ർ ഉ​ള്ള​ത്.
മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ മു​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ക​ള​ക്ട​റേ​റ്റി​ൽ തോ​ക്കു​യ​ർ​ത്തി ഭീ​തി പ​ട​ർ​ത്തി​യ​ത്.
തോ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ ഇ​ദ്ദേ​ഹം ജീ​വ​ന​ക്കാ​രെ തോ​ക്കെ​ടു​ത്ത് കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ ജീ​വ​ന​ക്കാ​ർ​ക്കു​നേ​രെ പ​രി​ശോ​ധി​ച്ചോ​ളൂ എ​ന്ന നി​ല​യി​ലാ​ണ് തോ​ക്ക് ചൂ​ണ്ടി​യ​ത്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് എ​ഡി​എം വ്യ​ക്ത​മാ​ക്കി.