ക​രാ​റു​കാ​ര​നി​ൽ​നി​ന്നു ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം പി​ഴ ഈ​ടാ​ക്കി
Tuesday, July 5, 2022 12:35 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് നി​ർ​മാ​ണം വൈ​കി​യ​തി​നാ​ൽ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് ഒ​ന്നേ മു​ക്കാ​ൽ ല​ക്ഷം പി​ഴ ഈ​ടാ​ക്കി​യ​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ നി​യ​മ​സ​ഭ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ന്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
കോ​ത​മം​ഗ​ല​ത്തെ പു​തി​യ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി സം​ബ​ന്ധി​ച്ചും നി​ർ​മാ​ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സം മൂ​ലം പൂ​ർ​ത്തീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തും എം​എ​ൽ​എ സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
കോ​ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്ന കോ​ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ർ​ട്ട് യാ​ർ​ഡി​ന്‍റെ ടൈ​ൽ വ​ർ​ക്കു​ക​ൾ, കു​ഴ​ൽ കി​ണ​ർ, മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ ഒ​ഴി​കെ മ​റ്റു നി​ർ​മാ​ണ ജോ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. റി​ക്കാ​ർ​ഡ് റൂ​മി​ലെ കോം​പാ​ക്ട​ർ സം​വി​ധാ​നം, ലി​ഫ്റ്റ് സം​വി​ധാ​നം എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​യ ക​രാ​റു​കാ​ര​ന് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം പി​ഴ ഈ​ടാ​ക്കു​ക​യും നി​ർ​മാ​ണ ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​വാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. 31ന​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.