പ്ലേ​ സ്കൂ​ൾ ക്ലാ​സു​ക​ള്‍ നാലിന് ആരംഭിക്കും
Sunday, July 3, 2022 12:45 AM IST
മൂ​വാ​റ്റു​പു​ഴ: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം കോ​ത​മം​ഗ​ലം ജ്യോ​തി പ്രൊ​വി​ന്‍​സി​ന്‍റെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന സ്ഥാ​പ​ന​മാ​യ മൂ​വാ​റ്റു​പു​ഴ സേ​ഫി​ല്‍ ആ​രം​ഭി​ച്ച ബൈ​ബി​ള്‍ ബേ​സ്ഡ് പ്ലേ ​സ്കൂ​ളി​ല്‍ നാ​ല് മു​ത​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ര​ണ്ട​ര മു​ത​ല്‍ നാ​ലു വ​യ​സു​വ​രെ കു​ട്ടി​ക​ള്‍​ക്കാ​ണ് അ​വ​സ​രം. എ​ല്‍​കെ​ജി അ​ഡ്മി​ഷ​ന് സ​ജ്ജ​മാ​ക്കു​ന്ന പ​ഠ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജൂ​ലൈ മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ നീ​ളു​ന്ന അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ വ​ച​നാ​ധി​ഷ്ഠി​ത​മാ​യ പാ​ഠ്യ​ക്ര​മ​മാ​ണ് അ​വ​ലം​ബി​ച്ചു പോ​രു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ജാ​ന്‍​സി പാ​റ​ത്ത​ട്ടേ​ല്‍ പ​റ​ഞ്ഞു. ഫോ​ണ്‍: 0485 2950450, 9747848393.